തൊഴിയൂരിൽ കൈരളി പാടത്തിൽ തീപിടിത്തം; ഗുരുവായൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു
തൊഴിയൂരിലെ കൈരളി പാടത്തിൽ ഇന്ന് തീപിടിത്തം സംഭവിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചു. തുടർന്ന് ഗുരുവായൂരിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. വേഗത്തിൽ നടപടി സ്വീകരിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.