മരണമെത്തും നേരം | ✍🏻 ഷമീർ തൊഴിയൂർ
ഓർത്തു നോക്കിയിട്ടുണ്ടോ നിങ്ങൾ ആ ദിവസത്തെ പറ്റി, ഒരിറ്റു കണ്ണുനീരെങ്കിലും പൊഴിച്ചിട്ടുണ്ടോ നിങ്ങൾ വിദൂരമല്ലാത്ത ആ നനഞ്ഞ ദിവസത്തിന്റെ വേദനയെ ചങ്കിലേറ്റി. മരണത്തിന്റെ മാലാഖ ഞാനെന്ന ഇരയെതേടി ചിറകുകൾ വീശിയടിച്ചുപറന്നിറങ്ങി എന്നിലെ റൂഹിനെ കൊത്തിയെടുത്തുകൊണ്ട് അങ്ങ് ദൂരെ അനന്തതയിലേക്കു പറന്നകലുന്ന ഒരു ദിവസത്തെഓർത്തു ഉറക്കമില്ലാത്ത ചില രാത്രികളിൽ ഹൃദയം വല്ലാതെ അസ്വസ്ഥതമാകാറുണ്ട്. വല്ലാത്തൊരു ദിവസം തന്നെയായിരിക്കും അത്, ഈ ശരീരം എന്റെ വീടിന്റെപൂമുഖത്തു നീണ്ടുനിവർന്നു കിടക്കുമ്പോൾ ഇനിയും സ്നേഹിച്ചു...