ഒരു നേർകാഴ്ച
എന്റെ പ്രവാസജീവിതം പ്രവാസം ജീവിതത്തിലെ ഓരോ നിമിഷങ്ങൾ കടന്ന് പോകുകയാണ്... നാളെ എന്താണ് എന്ന് അറിയാതെ ഓരോ രാത്രിയും പകലും കടന്ന് പോകുന്നു... ഇന്നേക്ക് പ്രവാസ ജീവിതം ഒരു വര്ഷത്തിലേക്കടുക്കുന്നു... എന്നാൽ എന്റെ 26 വർഷ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത... വളെരെ വിഷമത്തോടെയുള്ള ഒരു പെരുന്നാളാണ് കടന്ന് പോയത്... കൊറോണ എന്ന മഹാമാരിയുടെ മുഴുവൻ രൗദ്ര ഭാവവും ഈ ദിവസങ്ങളിക്കിടയിൽ ഞങ്ങൾ അനുഭവിച്ചു... ഞങ്ങളോടടുത്തവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും കൊറോണ ഫലം പോസിറ്റീവ് ...