ഒരു നേർകാഴ്ച
- Ashker Kunjimarakar

- Mar 18
- 2 min read
എന്റെ പ്രവാസജീവിതം
പ്രവാസം ജീവിതത്തിലെ ഓരോ നിമിഷങ്ങൾ കടന്ന് പോകുകയാണ്... നാളെ എന്താണ് എന്ന് അറിയാതെ ഓരോ രാത്രിയും പകലും കടന്ന് പോകുന്നു... ഇന്നേക്ക് പ്രവാസ ജീവിതം ഒരു വര്ഷത്തിലേക്കടുക്കുന്നു...
എന്നാൽ എന്റെ 26 വർഷ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത... വളെരെ വിഷമത്തോടെയുള്ള ഒരു പെരുന്നാളാണ് കടന്ന് പോയത്...
കൊറോണ എന്ന മഹാമാരിയുടെ മുഴുവൻ രൗദ്ര ഭാവവും ഈ ദിവസങ്ങളിക്കിടയിൽ ഞങ്ങൾ അനുഭവിച്ചു... ഞങ്ങളോടടുത്തവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും കൊറോണ ഫലം പോസിറ്റീവ് ആവുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു... ജീവിതത്തിൽ കണ്ട ഭീകരമായ കാഴ്ച.... അത്കൊണ്ട് തെന്നെ ബാക്കിയുള്ളവരെ കമ്പനി വേറെ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു....
ഞങ്ങൾ നിൽക്കുന്ന സ്ഥലം കടലിനാൽ ചുറ്റപ്പെട്ടതായിരുന്നു. പൊതുവെ വിമാനത്തിലായിരുന്നു അവിടേക്കുള്ള യാത്രയും തിരിച്ചു പോക്കുമെല്ലാം...
ഗൾഫിലെ പെട്രോൾ എടുക്കുന്ന ഒരു പ്രധാന ഒരു ദ്വീപ്... കുറേയാളുകൾ ഉള്ളതിനാൽ വലിയ ബോട്ടുകളിലയാണ് ഞങ്ങളെ കരയിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്... ആ യാത്ര എന്നിൽ മാത്രമല്ല കൂടെയുള്ളവരിലും ഭീതിയുണർത്തി... പലരുടെയും കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു... കൊറോണ ഭീതിയിൽ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയാതെയുള്ള യാത്ര.... അവസാനം ബോട്ടിൽ ഞങ്ങളെ പുറം ലോകത്തെത്തിച്ചത്... അവിടെ ഞങ്ങള്ക്ക് കാണാൻ സാധിച്ചത് ഒരു വലിയ ക്യാമ്പ്... മനസ്സ് തരിച്ചു പോയി... എല്ലാവർക്കും പേടിയും സങ്കടവും മനസ്സിൽ നിന്നും പുറത്തേക്കൊഴുകി വന്നു... കരഞ്ഞവരും കുറവില്ല...
നോമ്പിന്റെ തലേദിവസമയത് കൊണ്ട് നോമ്പിനെ കുറിച്ചുള്ള ആദിയും ഞങ്ങൾക്കിടയിൽ നിന്നുമുഴർന്നു... മനുഷ്യൻ സാഹചര്യങ്ങൾക്ക് അധീതനാണല്ലോ...? . അത് കൊണ്ട് തെന്നെ ഞങ്ങളും അതിനോട് അലിഞ്ഞുചേർന്നു... ഒപ്പമുണ്ടായിരുന്നവരുടെ സൗഹൃദം മനസ്സിൽ ശാന്തതയും ധൈര്യവും പകർന്നു... ഒരു കുടുംബം പോലെ ഞങ്ങൾ അവിടെ നിൽക്കാൻ തീരുമാനിച്ചു...
ആദ്യത്തെ അത്താഴത്തിനുള്ള ഭക്ഷണപ്പൊതി റൂമിലേക്കെത്തി .. ആകാംഷയോടെ ഞങ്ങൾ തുറന്നു നോക്കി... അതിൽ മൂന്നു ചപ്പാത്തിയും വേവാത്ത ചോറും... പിന്നെ അളവിൽ കവിഞ്ഞ മല്ലി പൊടിയിൽ ഉണ്ടാക്കിയ ചിക്കൻ കറിയും... ഞങ്ങൾ സങ്കടത്തോടെ മുഖത്തോട് മുഖം നോക്കിയിരുന്നു... ആ സമയം കൂട്ടത്തിൽ ഒരാൾ പറഞ്ഞു " ഇങ്ങനെ പോലും ഭക്ഷണം കിട്ടാത്ത എത്ര പ്രവാസികളുണ്ടാവും... " ആ ചോദ്യം തികച്ചും മനസ്സിനെ സ്പർശിച്ചു... അത് കൊണ്ട് തെന്നെ ആ ഭക്ഷണം ഞങ്ങളെ തൃപ്തരാക്കി....
ഭീതിയിൽ ആയതിനാലാണെന്നറിയില്ല വൃതവും ആരാധനയും ഞങ്ങളിൽ അളവിൽ കൂടുതൽ ഉഴർന്നുവന്നിരുന്നു... ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും പനിയും അസുഖങ്ങളുമായി... രാത്രികളും പകലുകളും പേടി പെടുത്തുന്നത് മാത്രമായി... സൂര്യന്റെ ഉദയവും അസ്‌തമയവും നിറ കണ്ണുകളോടെ നോക്കി നിന്നു... ആംബുലൻസിന് സൈറൻ ശബ്ദം കാതുകളിൽ നിലയ്ക്കാതെ അടിച്ചു കൊണ്ടിരുന്നു.... ഞങ്ങളുടെ റൂമിൽ നിന്നും കൊറോണ ബാധിതർ...
ഈ ഓർമ്മകൾ *നൗഷാദ്ക* യുമായി പങ്ക് വെക്കുമ്പോൾ എന്റെ കണ്ണിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു...
ഞങ്ങളിൽ ആർക്കൊക്കെ ഈ അസുഖം വരുമെന്നറിയില്ല... ഇപ്പോൾ ജീവിതത്തിൽ ഒരു കരുത്തനായ യോദ്ധാവിനെ പോലെ യുദ്ധം ചെയ്യുകയാണ്... തോൽക്കാൻ മനസ്സില്ലാത്ത യുദ്ധം... ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന ഭീകര ശത്രുവിനോട് .... അതിജീവനം എന്നത് ഞങ്ങളിൽ കരുത്തേകുന്നു... വിജയിക്കും വരെ ഞങ്ങൾ ജീവിതത്തോട് പൊരുതും...
Ashker Kunjimarakar
ഇതുപോലെതന്നെ സങ്കടകരമാണ് ഗൾഫുനാടുകളിൽ കഴിയുന്ന എത്രയോ പ്രവാസികളുടേത്.... അതുകൊണ്ടുതന്നെ അവർക്കായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.....
സ്നേഹത്തോടെ.....




Comments