top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

കനൽ | ✍🏻റസാഖ് തൊഴിയൂർ


കനലെരിയും നെഞ്ചിൽ കഥകളെറേയുണ്ടു മൊഴിയാൻ.

കാലമെത്രമാറിയാലും മറക്കാതെ നെഞ്ചിൽ

നീറിപുകയുകയാണ്

ഓരോ കഥകളും.


ഓർമ്മവെച്ച നാൾ കേട്ടു തുടങ്ങിയ പലതും

പലരും മൊഴിഞ്ഞപ്പോൾ

പൊള്ളയാകുമെന്നു കരുതി ഞാൻ.


നേരിൽ കാണാത്ത പലതും മിഴികളിൽ

കണ്ടു ഞാനാകെ

തകർന്നു പോയതും.

അമ്മ തൻ ചെയ്തികൾ അച്ഛനറിഞ്ഞതോ ?

അറിഞ്ഞിട്ടും ഒരു വാക്കു പോൽ.


മൊഴിയാതെ അച്ഛൻ പോയതും ഇന്നും ഒരു കനലായി നീറുന്നുണ്ടെൻ നെഞ്ചിൽ.


നാട്ടിലൊരു വിളികൂടി നാട്ടുകാർ

വിളിച്ചോതിയപ്പോൾ

ശിരസ്സു താഴ്ത്തി

നാടുവിട്ടു ഞാൻ .


എത്രയോ നോവുകൾ നെഞ്ചിൽ പതിഞ്ഞിട്ടും അമ്മയെ മനസ്സിലാക്കിയപ്പോൾ സത്യമറിഞ്ഞു ഞാൻ.


നാട്ടുകാർ മൊഴിഞ്ഞതിൽ പലതും പൊള്ളയായിരുന്ന നേരം സത്യം- മറിഞ്ഞ മാലോകർ

വാഴ്ത്തിപ്പാടി എൻ അമ്മയെന്ന പുണ്യത്തെ .

എങ്കിലും കനൽ ഇന്നും നീറുന്നെന്റെ

നെഞ്ചിൽ അച്ഛൻ എവിടെയോ പോയി

മറഞ്ഞതോ മൃതിയടഞ്ഞതോ.


റസാഖ് തൊഴിയൂർ.

 
 
 

Comments


bottom of page