top of page
Profile
Join date: Mar 23, 2026
Posts (4)
May 10, 2026 ∙ 1 min
🚨 ലോറി താഴ്ന്നു ഗതാഗതം തടസ്സപ്പെട്ടു 🚨
തൊഴിയൂർ മാളിയേക്കൽ പടിയിൽ നിന്നും കച്ചേരിപ്പടി ഭാഗത്തേക്ക് പോകുന്ന റോഡിൽ പഴയ എം.സി മൂവിസിന് സമീപം ലോറി റോഡിൽ താഴ്ന്ന് കുടുങ്ങിയതിനാൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള യാത്ര ഇപ്പോൾ സാധ്യമല്ലാത്തതിനാൽ വാഹനയാത്രികർ നിർബന്ധമായും മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
115
0
Apr 21, 2026 ∙ 1 min
തൊഴിയൂരിൽ നിന്ന് സാഹിത്യലോകത്തേക്ക് പുതിയ സൃഷ്ടി: “വള്ളിക്കെട്ടുകൾ” കവിതാ സമാഹാരം
തൊഴിയൂർ സ്വദേശിയും നമ്മുടെ പ്രിയ സുഹൃത്തുമായ നൗഫൽ തൊഴിയൂർ രചിച്ച “വള്ളിക്കെട്ടുകൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2026 ഏപ്രിൽ 30-ന് വൈകിട്ട് 4 മണിക്ക് നടക്കും. മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജീവിതാനുഭവങ്ങളും ചിന്തകളും കവിതകളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 📍 വേദി: മുനിസിപ്പൽ ലൈബ്രറി ഹാൾ, കിഴക്കേ നട , ഗുരുവായൂർ 🕓 സമയം: വൈകിട്ട് 4 മണി
139
0
3
Apr 13, 2026 ∙ 1 min
നയാര പെട്രോൾ പമ്പ് പ്രവർത്തന സമയത്തിൽ താൽകാലിക മാറ്റം.
തൊഴിയൂർ നമ്പീശൻപടി പ്രദേശത്ത് പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിന്റെ പ്രവർത്തന സമയത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. പുതിയ സമയക്രമപ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പ് പ്രവർത്തിക്കൂ. അടുത്ത അറിയിപ്പ് വരുന്നത് വരെ രാത്രി സേവനം ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, നിലവിൽ കാർഡ് അല്ലെങ്കിൽ UPI പേയ്മെന്റുകൾ സ്വീകരിക്കുന്നതല്ല. ക്യാഷ് വഴിയുള്ള ഇടപാടുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങൾ കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് ഈ...
517
0
8
bottom of page
