top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

നയാര പെട്രോൾ പമ്പ് പ്രവർത്തന സമയത്തിൽ താൽകാലിക മാറ്റം.

തൊഴിയൂർ നമ്പീശൻപടി പ്രദേശത്ത് പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിന്റെ പ്രവർത്തന സമയത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.

പുതിയ സമയക്രമപ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പ് പ്രവർത്തിക്കൂ. അടുത്ത അറിയിപ്പ് വരുന്നത് വരെ രാത്രി സേവനം ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ, നിലവിൽ കാർഡ് അല്ലെങ്കിൽ UPI പേയ്മെന്റുകൾ സ്വീകരിക്കുന്നതല്ല. ക്യാഷ് വഴിയുള്ള ഇടപാടുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

യുദ്ധ സാഹചര്യങ്ങൾ കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സമാധാന സാഹചര്യം പുനഃസ്ഥാപിക്കുന്നതോടൊപ്പം പമ്പ് വീണ്ടും 24 മണിക്കൂർ സേവനവുമായി പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.

ഇതിനാൽ ഉണ്ടായ അസൗകര്യങ്ങൾക്ക് ഉപഭോക്താക്കളോട് അധികൃതർ ക്ഷമ ചോദിക്കുകയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

 
 
 

Comments


bottom of page