top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

എ.എം.എൽ.പി സ്കൂൾ തൊഴിയൂർ – ഒരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ തുടക്കം


തൊഴിയൂരിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ ചരിത്രം പറയുമ്പോൾഒഴിവാക്കാൻ കഴിയാത്ത പേരാണ് എ.എം.എൽ.പി സ്കൂൾ തൊഴിയൂർ.

അക്ഷരങ്ങൾ പഠിക്കാൻ പോലും സൗകര്യങ്ങൾ വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ,1910-ൽ ദൂരദർശിയായ ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർഈ വിദ്യാലയം സ്ഥാപിച്ചതിലൂടെ,തൊഴിയൂരിൽ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു.

ഈ വിദ്യാലയത്തിന്റെ സ്ഥാപനം സാധ്യമാകാൻ,അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടറായിരുന്നപുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബിന്റെ പിന്തുണയും അനുമതിയുംവളരെ നിർണായകമായി.

ആദ്യകാലത്ത്, ഇന്ന് കാണുന്ന സ്ഥലത്ത് അല്ലാതെ,അര നാഴിക കിഴക്കായി അരിക്കൽ പാടത്തിനു സമീപമുള്ള ഊരാമ്പാട്ടയ്യിൽ പറമ്പിൽചെറിയൊരു തുടക്കമായിരുന്നു ഈ സ്കൂൾ.കാലക്രമേണ, വിദ്യാലയം വളർന്നു വികസിച്ച്ഇന്നത്തെ സ്ഥിതിയിലേക്കെത്തി.

1950-ൽ, സ്ഥാപകനായ കുഞ്ഞമ്മു മാസ്റ്റർതന്റെ മാനേജർ സ്ഥാനംമാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്ക് കൈമാറി.പിന്നീട്, അദ്ദേഹത്തിന്റെ മകൻമാളിയേക്കൽ മൊയ്‌തുട്ടി ഹാജിമാനേജ്മെന്റ് ഏറ്റെടുത്ത്,സ്കൂളിന്റെ പുരോഗതിക്ക് പുതിയ ദിശ നൽകി.

 
 
 

1 Comment


ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ🤲😍

Like
bottom of page