top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

CMUP സ്കൂൾ തൊഴിയൂർ

Updated: Apr 20


തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് സി എം യു പി സ്കൂൾ തൊഴിയൂർ. കോരണേഷൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്


പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ചത് ഒന്നാ ക്ലാസ്സ് മുതൽ അഞ്ചാ ക്ലാസ് വരെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിന്നീട്‌ ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് അദ്ദേഹം ഭാരതത്തിൽ സന്ദർശനം നടത്തിയതിന്റെ ബഹുമാന സൂചകമായി 1911 ൽ ഈ വിദ്യാലയത്തിനു കൊറേണേഷൻ മെമ്മോറിയൽ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു. 1936ൽ അഭിവന്യ ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത അഞ്ചാമൻ തിരുമനസു കൊണ്ട് 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തി .ഈ വിദ്യാലയത്തെ ഒരു ഹയർ എലിമെന്ററി വിദ്യാലയമാക്കി ഉയർത്തി . ഇന്നത്തെ സെൻറ്‌ ജോർജ് ഹൈസ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും ഈ വിദ്യാലയത്തിൽ ആയിരുന്നു പിന്നീട് കേരളപിറവിയോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സോടുകൂടിയ ഇന്നു നിലവിലുള്ള CMUP സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.


 
 
 

Comments


bottom of page