top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

സുനേന കലാ കായിക സാംസ്കാരിക വേദി | ✍🏻 സിദ്ദീഖ് തൊഴിയൂർ


തൊഴിയൂരിലെ ഒരു തലമുറയുടെ ആശയും ആവേശവും ആയിരുന്നു സുനേന, 1985 ഡിസംബര്‍ 16 ന് സമാന ചിന്താഗതിക്കാരായിരുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി രൂപമെടുത്തു, ഈ കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ചകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേന അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു..കൂട്ടത്തില്‍ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല തുടങ്ങിയ സംരംഭങ്ങള്‍ സുനെനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഇന്നും സുനെനയുടെ അംഗങ്ങളുടെ കൂട്ടായ്മകള്‍ നിലനില്‍കുന്നു എന്നത് സുനേനയുടെ പ്രശസ്തിക്ക് വലിയൊരു അംഗീകാരം ആണെന്ന കാര്യത്തില്‍ സംശയമില്ല.


 
 
 

2 Comments


സുനേന തൊഴിയൂരിന്റെ നാഡി സ്പന്ദനത്തിന്റെ ഭാഗമാണ്.. ❤️

Like

തൊഴിയൂരിൽ എന്നും കലാകായിക സാംസ്കാരിക പ്രവർത്തനം മാത്രമല്ല

ചാരിറ്റി പ്രവർത്തനങ്ങൾക്കും

സുനേന ഒരു മാതൃകയാണ്

Like
bottom of page