മറക്കില്ലൊരിക്കലും | ✍🏻റസാഖ് തൊഴിയൂർ
- Razak Thozhiyoor

- Mar 24
- 2 min read

വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ മാസത്തിലായിരുന്നു
സ്കൂൾ തുറന്നത്
കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ ഞാൻ സ്കൂളിലേക്ക് യാത്ര തിരിച്ചു
ചാറ്റൽ മഴയിൽ തുടങ്ങി മഴ ക്ലാസ്സ് തുടങ്ങുമ്പോഴേക്കും മഴ ആർത്തു പെയ്യും കൂടാതെ കാറ്റും പക്ഷെ നല്ലൊരു കുളിരു കോരുന്ന പോലെ അന്നൊക്കെ എത്ര മനോഹരമായിരുന്നു
കാലാവസ്ഥ
വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടന്നു പോകണം ഭാഗ്യത്തിന് സ്കൂളിന്റെ അടുത്തായിരുന്നു വീട് എന്നാലും പത്തു മിനിറ്റ് നടക്കണം
അങ്ങനെ നടന്നു സ്കൂളിൽ എത്തുമ്പോഴേക്കും ഒരു പകുതി ഭാഗം നനഞ്ഞു കഴിഞ്ഞിട്ടുണ്ടാകും
ആയിരക്കണക്കിന് കുട്ടികൾ പഠിച്ച ആ സ്കൂൾ ഇന്നും മുന്നോട്ടുള്ള വിജ്ഞാനത്തിന്റെ പ്രയാണം തുടരുന്നു,
ഇപ്പോൾ സ്കൂൾ ജീവിതം ആലോചിക്കുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും വരും
പോയ കാലത്തിന്റെ
ഓർമ്മകളിൽ ഇന്നും മധുരമുള്ള ഒന്നാണ് ഷീബ കപ്പ് ഐസ്
അതൊരു പ്രേത്യേക രുചിയാണ് അന്നൊക്കെ വളരെ അപൂർവ്വം കുട്ടികൾ
മാത്രമാണ് സാമ്പത്തികമായി മുന്നിട്ടു നിന്നിരുന്നത്
എന്നാലും മാസത്തിൽ രണ്ടു ഐസ് ക്രീം കഴിക്കാനുള്ള കാശ് ഞാൻ സംഘടിപ്പിക്കും
പക്ഷെ ഇന്നും ഐസ് എന്നു കേൾക്കുമ്പോൾ ഷീബ കപ്പ് ഐസ് ആണ് ഓർമ്മയിൽ ആദ്യം മനസ്സിൽ തെളിയുന്നത്,
അതിന്റെ ഓർമ്മയ്ക്കായി ഞങ്ങളുടെ കഴിഞ്ഞ
സ്കൂൾ മേറ്റിൻന്റെ പരിപാടിയിൽ ഷീബ കപ്പ് ഐസ് ഉണ്ടായിരുന്നു പക്ഷെ അതിന് പഴയ രുചിയൊന്നും
കിട്ടിയതായി എനിക്ക് തോന്നുന്നില്ല,
ആ മഴക്കാലത്ത് എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു അമ്പലമുണ്ട് ( ചേറ്റട്ടി ശ്രീ അയ്യപ്പക്ഷേത്രം )
ആ അമ്പലത്തിന്റെ മുൻഭാഗം നിറയെ നെൽപ്പാടങ്ങളും
മൂന്നു കുളങ്ങളും ഉണ്ട് അതിൽ ഒന്ന് അമ്പല കുളമാണ് മറ്റൊന്ന് ആ പാടത്തിന്റെ നടുക്കുള്ള വലിയൊരു കുളം
പിന്നെ ഒന്നുള്ളത് രാജേട്ടന്റെ വീടിന്റെ അടുത്തുള്ള കുളമാണ് ജൂണിലെ മഴയിൽ പാടവും കുളവുമെല്ലാം വെള്ളം നിറഞ്ഞു ഇങ്ങനെ നിൽക്കും
അന്നൊക്കെ ആ കാഴ്ച്ച കാണാൻ എന്താ രസം അന്നത്തെ മഴക്കാലത്ത് ഒരുപാട് ആളുകൾ കൃഷി നടത്തിയാണ് ജീവിച്ചിരുന്നത് അന്നൊക്കെ ഓണം എത്ര മനോഹരമായിരുന്നു
ആ ഓണത്തിന് ഇപ്പോൾ വന്ന മാറ്റം നമ്മെ എല്ലാവരെയും ആ പഴയ ഓണക്കാലത്തിലേക്കും ബാല്യ കൗമാര കാലത്തിലേക്ക് കൊണ്ടു പോകുന്നു.
മഴയുടെ താളത്മകമായ സംഗീതം അന്നത്തെ രാത്രികളിൽ നമ്മെ നിദ്രയിൽ കൊണ്ടുപോകുന്നതായിരുന്നു,
ചിലപ്പോഴൊക്കെ
ആ പഴയ കാലം
കൂട്ടുകുടുംബങ്ങളിൽ ഉണ്ടായിരുന്ന സ്നേഹവും സൗഹൃദവും ഐക്യവുമൊക്ക എത്ര മനോഹരമായിരുന്നു
മുത്തശ്ശിമാരുടെ കഥകളും പാട്ടുകളും
വീട്ടിലെ കാർന്നവർ മാരുടെയൊക്കെ ശാസനയും വളർന്നു വരുന്ന കുട്ടികൾക്ക് നൽകിയ വിജ്ഞാനം
വളരെ വലുതായിരുന്നു,
മഴക്കാലത്ത് ആ നെൽപടങ്ങളിലും
കുളത്തിലും ഒരുപാട് ആമ്പൽപൂക്കൾ ഇങ്ങനെ വിരിഞ്ഞു നിൽക്കുന്നത് ഇപ്പോഴും എന്റെ ഓർമ്മയിൽ ഉണ്ട് മഴയോടൊപ്പം കാറ്റുള്ള ആ ജൂൺ മാസത്തിൽ ഒരുപാട് പഴക്കം ചെന്ന മരങ്ങളും തെങ്ങുകളും ഈ കുളത്തിൽ വീണു കിടക്കും
അങ്ങനെ രാജേട്ടന്റെ കുളത്തിൽ ഒരു തെങ്ങ് വീണു കിടന്നിരുന്നു ആ കുളത്തിൽ ഇഷ്ടം പോലെ ആമ്പൽ പൂക്കളും ഒരു ദിവസം ഞാനും കൂട്ടുകാരനും സ്കൂളിൽ പോകുമ്പോൾ ആമ്പൽ പൂക്കൾ പറിച്ചെടുക്കാൻ ഒരാഗ്രഹം ഞാൻ കൂട്ടുകാരനെ കുളത്തിന്റെ ഒരു സൈഡിൽ നിർത്തി എന്റെ പുസ്തകവും പെൻസിലും പേനയും അവനെ എല്പിച്ചു എടുത്ത വെള്ളമുണ്ട് മടക്കി കുത്തി ഞാൻ ചുറ്റുപാടും ഒന്നു നോക്കി ആരും ഇല്ല എന്നുറപ്പൂ വരുത്തി ഞാൻ മെല്ലെ ഈ വീണു കിടക്കുന്ന തെങ്ങിന്റെ മുകളിൽ കൂടി കുളത്തിലേക്ക് ഇറങ്ങുകയാണ്
ഒരാഴ്ചയോളം വെള്ളത്തിൽ കിടന്ന തെങ്ങിൽ വഴുവഴുപ്പ്
കാൽ വഴുതി ഞാൻ നേരെ കുളത്തിന്റെ നടുക്ക് മുങ്ങി താഴ്ന്നു കൊണ്ടിരിക്കുന്നു ഇതുകണ്ട കൂട്ടുകാരൻ ആകെ പരിഭ്രാന്തനായിട്ടുണ്ടാകും നീന്തൽ അറിയാതെ ഞാൻ വെള്ളം നന്നായി കുടിച്ചിരുന്നു അപ്പോഴേക്കും എന്റെ ഏട്ടനും കൂട്ടുകാരനും സ്കൂളിലേക്ക് വന്നിരുന്നു കുളത്തിലെ രംഗം കണ്ട ഏട്ടൻ പുസ്തകങ്ങൾ അവിടെ ഇട്ട് കുളത്തിലേക്ക് ചാടി
പിന്നെ പെട്ടെന്ന് എന്നെ വലിച്ചു കരയിലേക്ക് കയറ്റി
ഒരുപാട് വെള്ളം കുടിച്ച എന്നെ കമഴ്ത്തി കിടത്തി വയറിൽ അമർത്തി കുറച്ചു വെള്ളം വായിൽ കൂടി പുറത്തേക്ക് പോയി
അപ്പോഴേക്കും എനിക്ക് ഒരു ആശ്വാസം തോന്നി
പിന്നെ ഏട്ടൻ പറഞ്ഞു ഇനി ഇന്ന് സ്കൂളിൽ വരേണ്ട എന്ന്,
അവിടെ നിന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ പോയി ഉമ്മ ചോദിച്ചു നീ സ്കൂളിൽ പോയില്ലേ ? എന്ന് ഞാൻ പറഞ്ഞു മുണ്ടെല്ലാം നനഞ്ഞു വെള്ളത്തിൽ വീണപ്പോൾ എന്ന്,
അങ്ങനെ ഒരു രണ്ടാം ജന്മമാണ് എന്റേത് ,
ജീവിച്ചു ഇന്നും കൊതിതീരാതെ ഞാൻ മുന്നോട്ടുള്ള
പ്രയാണം തുടരുന്നു.




Comments