തൊഴിയൂർ സുനേന നഗറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
- Sahal Cooper

- May 13
- 1 min read

ഇന്ന് പുലർച്ചെ 12:25 ഓടെ തൊഴിയൂർ സുനേന നഗറിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.
അപകടത്തിൽ പിള്ളക്കാട് നാലകത്ത് റഫീഖിന്റെ മകൻ റിഹാൻ (17), താഴിശ്ശേരി ഇടവന വീട്ടിൽ ജയപ്രകാശന്റെ മകൻ ഗോപികൃഷ്ണൻ (22) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ആദ്യം കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് റിഹാനെ ഗുരുതര പരിക്കിനെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.




Comments