top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂരിൽ വീട്ടിനുള്ളിൽ മൂർക്കൻ പാമ്പിനെ പിടികൂടി

തൊഴിയൂർ പ്രദേശത്തെ ഒരു വീട്ടിന്റെ അടുക്കളയിൽ നിന്ന് മൂർക്കൻ പാമ്പിനെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേനാംഗം പ്രബീഷ് ആണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.

പാമ്പ് വീട്ടിനുള്ളിൽ കയറിപ്പറ്റിയതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ എത്തിയ പ്രബീഷ് പാമ്പിനെ പിടികൂടുകയായിരുന്നു.

പാമ്പിനെ തുടർന്ന് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അറിയിച്ചു.

 
 
 

Comments


bottom of page