top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂരിൽ വീണ്ടും പാമ്പിനെ പിടികൂടി

തൊഴിയൂർ പാലേമാവ് പള്ളിക്ക് സമീപമുള്ള ഒരു വീടിന്റെ പരിസരത്തുനിന്നും പാമ്പിനെ പിടികൂടി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് സേനാംഗം പ്രബീഷ് ആണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.


പ്രദേശത്ത് അടുത്തിടെ നിരന്തരം പാമ്പുകൾ കാണപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ എത്തിയ പ്രബീഷ് പാമ്പിനെ പിടികൂടുകയായിരുന്നു.


വീടുകളിൽ നിന്ന് പുറത്തേക്ക് മാലിന്യജലം ഒഴുകുന്ന ഹോളുകൾ നെറ്റ് ഉപയോഗിച്ച് മൂടിവെക്കുന്നത് സുരക്ഷയ്ക്ക് സഹായകരമാണെന്നും അദ്ദേഹം അറിയിച്ചു.

പാമ്പിനെ കണ്ടാൽ അതിനോട് അടുക്കാൻ ശ്രമിക്കാതെ, അത് എവിടേക്കാണ് നീങ്ങുന്നത് ശ്രദ്ധിച്ച് ഉടൻ വിവരം അറിയിച്ചാൽ എത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും പ്രബീഷ് അറിയിച്ചു.

 
 
 

Comments


bottom of page