തൊഴിയൂരിന് അഭിമാനമായി എസ്.എസ്.എൽ.സി വിജയം; അധ്യാപകരെ ആദരിച്ചു
- Shukoor Sunena

- May 19
- 1 min read

2025-2026 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച തൊഴിയൂരിലെ St. George Higher Secondary School, Rahmath Higher Secondary School എന്നീ സ്കൂളുകളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
ഗുരുവായൂർ നഗരസഭ വാർഡ് ഒന്നിലെ കൗൺസിലർ ഷബാന ഷമീർ തൊഴിയൂരിലെ രണ്ട് സ്കൂളുകളിലെയും അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ Shahina M. A., Sunitha Soman എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളുടെ മികച്ച വിജയം വിദ്യാഭ്യാസ രംഗത്ത് തൊഴിയൂരിന് അഭിമാന നേട്ടമായതായി അഭിപ്രായപ്പെട്ടു.




Comments