തൊഴിയൂരിന്റെ സുരക്ഷക്ക് കരുതലായി; സുനേന നഗറിൽ സിസിടിവി ക്യാമറ ആദ്യ ഘട്ടം പൂർത്തിയായി.
- Admin

- May 10
- 1 min read

തൊഴിയൂർ.കോം സുനേന നഗറിൽ നടപ്പിലാക്കുന്ന സിസിടിവി ക്യാമറ പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. തൊഴിയൂരിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാന റോഡുകളും പരിസര പ്രദേശങ്ങളും നിരീക്ഷിക്കുന്ന രീതിയിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ, മോഷണങ്ങൾ ഉൾപ്പെടെയുള്ള അനാവശ്യ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തുടർ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.




Comments