top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

സെൻസസ് 2027: സ്വയം വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ അവസരം

തൊഴിയൂർ: രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027-ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ജൂൺ 16 മുതൽ 30 വരെ Self Enumeration (സ്വയം കണക്കെടുപ്പ്) നടത്താൻ അവസരമൊരുക്കിയിട്ടുണ്ട്.


https://se.census.gov.in എന്ന വെബ് പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് OTP വെരിഫിക്കേഷൻ പൂർത്തിയാക്കണം. തുടർന്ന് പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം രേഖപ്പെടുത്തി ആവശ്യമായ വിവരങ്ങൾ നൽകി ഫൈനൽ സബ്മിറ്റ് ചെയ്യാം.


വിജയകരമായി വിവരങ്ങൾ സമർപ്പിച്ചാൽ 'H' എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന 11 അക്ക Self Enumeration ID (SE ID) ലഭിക്കും. പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുമ്പോൾ ഈ ഐഡി കൈമാറിയാൽ മതി.


കേരളത്തിൽ ഹൗസ് ലിസ്റ്റിംഗ് ഘട്ടം ജൂലൈ 1 മുതൽ ആരംഭിക്കും. ജൂൺ 30-നകം ഓൺലൈനായി വിവരങ്ങൾ നൽകാത്തവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.


പ്രധാന അറിയിപ്പ്


ആദ്യഘട്ടത്തിൽ നിലവിൽ വീട്ടിൽ താമസിക്കുന്ന അംഗങ്ങളുടെ എണ്ണം മാത്രം നൽകിയാൽ മതി. പ്രവാസികളായ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഈ ഘട്ടത്തിൽ നൽകേണ്ടതില്ല.


ഈ ഘട്ടത്തിലെ സെൻസസ് നമ്മുടെ പ്രദേശത്തെ ജനസംഖ്യയും അടിസ്ഥാന വികസന ആവശ്യങ്ങളും വിലയിരുത്തുന്നതിനായുള്ളതാണ്. കുടുംബാംഗങ്ങളുടെ വിശദവിവരങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് പിന്നീട് (ഫെബ്രുവരി മാസത്തിൽ) നടക്കും.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക


📞ഫൈസൽ മാസ്റ്റർ– 9745561086

📞 നജീബ് മാസ്റ്റർ – 8943333654

 
 
 

Comments


bottom of page