top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂരിൽ എലിപ്പനി സ്ഥിരീകരണം: ജലാശയത്തിൽ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

തൊഴിയൂർ: ഗുരുവായൂർ നഗരസഭ വാർഡ് ഒന്നിലെ വയോജന പാർക്കിന് സമീപമുള്ള തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയ എട്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ വടക്കേക്കാട് പഞ്ചായത്തിൽ നിന്നുള്ളവരാണ്.

രണ്ട് ദിവസം മുമ്പാണ് ഇവർ തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയത്. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ, അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസ്തുത ജലാശയത്തിൽ ആരും ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദേശിച്ചു.

അടുത്ത ദിവസങ്ങളിൽ ആ തോട്ടിൽ ഇറങ്ങിയിട്ടുള്ളവർ ഉടൻ തന്നെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ആവശ്യമായ പരിശോധനയും ചികിത്സയും സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

– മെഡിക്കൽ ഓഫീസർ, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം

 
 
 

Comments


bottom of page