top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

പൂക്കോട് വഴിയോര വിപണി ഇന്ന് ; കർഷക ഉത്പന്നങ്ങൾ നേരിട്ട് ലഭ്യം

പൂക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി ഇക്കോ ഷോപ്പ് പദ്ധതിയുടെ ഭാഗമായി, കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി, ഫലവർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി “പൂക്കോട് വഴിയോര വിപണി” സംഘടിപ്പിക്കുന്നു.


📅 തീയതി: 21-04-2026 (ചൊവ്വ)

⏰ സമയം: രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ

📍 സ്ഥലം: തമ്പുരാൻപടി സൊസൈറ്റിക്ക് സമീപം


വിപണിയിൽ വിവിധ തരം പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ലഭ്യമാകും. ചേന, വഴുതന, മുളക്, പയർ, വെണ്ട, കുമ്പളം, വെള്ളരി, മത്തൻ, തണ്ണിമത്തൻ, കൈപ്പ, മുരിങ്ങക്കായ, തക്കാളി, വേപ്പില, കുടംപുളി, കുക്കുമ്പർ, ഇഞ്ചി, ചേമ്പ്, ചീര, കോവക്ക, പടവലം, മാങ്ങ എന്നിവയ്ക്കൊപ്പം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തൈര്, കോഴിമുട്ട തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാകുന്നതാണ്.


👉 കർഷകർക്ക് നേരിട്ട് വിപണനം നടത്താനും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പുതുതായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനും ഈ വിപണി മികച്ച അവസരമായിരിക്കും.

 
 
 

Comments


bottom of page