ഗുരുവായൂർ നഗരസഭ ഒന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
- Shukoor Sunena

- 3 days ago
- 1 min read

ഗുരുവായൂർ നഗരസഭ ഒന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ നിർവഹിച്ചു.
ആരോഗ്യ വിഭാഗം പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ അധ്യാപകർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ തടയുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.




Comments