top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

ദാഹമകറ്റാൻ തണലൊരുക്കി 'ഓർമ്മകളുടെ കൂട്ടിക്കാലം'സൗജന്യ സംഭാര വിതരണത്തിന് നാളെ തുടക്കം

May 1
1 min read

തൊഴിയൂർ: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വലയുന്നവർക്ക് ആശ്വാസമേകാൻ സൗജന്യ സംഭാരവും ശുദ്ധജലവുമായി 'ഓർമ്മകളുടെ കൂട്ടിക്കാലം' കൂട്ടായ്മ വീണ്ടും ജനങ്ങളിലേക്ക്. തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഓർമ്മകളുടെ കൂട്ടിക്കാലം' (Ormakalude Kuttikkalam) സംഘടിപ്പിക്കുന്ന ഈ കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം നാളെ (മെയ് 2, ശനിയാഴ്ച) നടക്കും.

തൊഴിയൂർ അഞ്ഞൂർ റോഡ് ജങ്ഷനിൽ രാവിലെ 11 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീൽ എൻ.എം.കെ ആദ്യ വിതരണം നടത്തും.

ചടങ്ങിൽ പ്രശസ്ത സിനിമ താരം ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുരുവായൂർ നഗരസഭ കൗൺസിലർ ഷബാന ഷെമീർ വിശിഷ്ട സാന്നിധ്യമായിരിക്കും.

'ഓർമ്മകളുടെ കൂട്ടിക്കാലം' പ്രസിഡന്റും ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ ബഷീർ പുക്കോട്ട് സ്വാഗതവും, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സണും വാർഡ് മെമ്പറുമായ സീജ മൊയ്തുണ്ണി നന്ദിയും രേഖപ്പെടുത്തും. ഖത്തർ, യു.എ.ഇ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് ഈ സ്നേഹപദ്ധതി നടപ്പിലാക്കുന്നത്.

 
 
 

Comments


bottom of page