top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് ഞായറാഴ്ച കപ്പിയൂർ സ്കൂളിൽ


SSLC / CBSE 10-ാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്ലസ് വൺ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി വാർഡ് 39 കപ്പിയൂർ Help Desk സംഘടിപ്പിക്കുന്നു.

2026 മെയ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കപ്പിയൂർ സ്കൂളിൽ വെച്ചാണ് ഹെൽപ് ഡെസ്ക് നടക്കുന്നത്. പ്ലസ് വൺ അപേക്ഷ നൽകുമ്പോൾ കൈവശം വേേണ്ട രേഖകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സീറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ച് വിശദമായ സഹായവും നിർദേശങ്ങളും നൽകും.

വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വാർഡ് 39 കൗൺസിലർ ബഷീർ പൂക്കോട് അറിയിച്ചു.

 
 
 

Comments


bottom of page