top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

നമ്മുടെ നാട് ലഹരി വിമുക്തമാക്കാൻ നമുക്കും ഭാഗമാകാം ‘ഓപ്പറേഷൻ തൂഫാൻ'

May 23
1 min read


കേരളത്തിൽ വ്യാപകമായി പടർന്നു പിടിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി സർക്കാർ ജൂൺ 1 മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan – The Narco Hunt) ആരംഭിക്കുകയാണ്.


മെത്താംഫെറ്റമിൻ, MDMA, LSD, എക്സ്റ്റസി പോലുള്ള സിന്തറ്റിക് ഡ്രഗുകളും കഞ്ചാവ്, ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മയക്കുമരുന്നുകളും സമൂഹത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ, ലഹരി മാഫിയയുടെ വേരറുക്കുകയാണ് ‘ഓപ്പറേഷൻ തൂഫാൻ’ ലക്ഷ്യമിടുന്നത്.


നമ്മുടെ നാട്ടിലെ സ്കൂൾ-കോളേജ് പരിസരങ്ങൾ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിലേക്കും രാസലഹരികളും മയക്കുമരുന്നുകളും വ്യാപിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ നാടിനെ ലഹരി വിമുക്തമാക്കുക എന്നത് നമ്മളോരോരുത്തരുടെയും കടമയാണ്.


പോലീസ്, എക്സൈസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാട്ടുകാരായ നമ്മളും സജീവ പങ്കാളികളാകണമെന്നു അഭ്യർത്ഥിക്കുന്നു.

 
 
 

Comments


bottom of page