top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

SSLC-പ്ലസ് ടു വിജയികളെ ഇന്ന് ആദരിക്കും


ഗുരുവായൂർ നഗരസഭ വാർഡ് 1 (തൊഴിയൂർ) പരിധിയിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആദരിക്കലും ഇന്ന് (ജൂൺ 21) രാവിലെ 10.30ന് ആരോഗ്യ ഉപകേന്ദ്രത്തിൽ നടക്കും.

ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീമതി ഷബ്ന ഷെമീറിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തും.

വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

 
 
 

Comments


bottom of page