മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് 39ൽ തുടക്കം
- Admin

- May 24
- 1 min read

തൊഴിയൂർ: മഴക്കാല രോഗങ്ങൾക്കും വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും മുൻകരുതലായി വാർഡ് 39ൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വാർഡ് കൗൺസിലർ ബഷീർ പൂക്കോട് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ ജീഷ്മ സുജിത്ത്, ADS ചെയർപേഴ്സൺ റാബിയ ജലീൽ, ആശാവർക്കർ ശാന്തകുമാരി എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെയും വനിതാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ പ്രദേശത്തെ വഴികളും പരിസരങ്ങളും ശുചീകരിച്ചു.




Comments