തൊഴിയൂരിൽ വേൾഡ് കപ്പ് ആരവങ്ങൾ തുടങ്ങി!
- Admin

- Jun 5
- 1 min read

തൊഴിയൂരിൽ ഫുട്ബോൾ ആവേശം വീണ്ടും ഉയരുകയാണ്. ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തി ആരാധകർ വേൾഡ് കപ്പ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് ആവേശം പ്രകടിപ്പിച്ചു. കൈരളി പാടശേഖര പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന കട്ടൗട്ടുകൾ ഇതിനോടകം തന്നെ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
വരാനിരിക്കുന്ന മത്സരങ്ങളെ വരവേൽക്കാൻ വിവിധ ആരാധക കൂട്ടായ്മകൾ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഫ്ലെക്സുകൾ, പതാകകൾ, ആഘോഷ പരിപാടികൾ എന്നിവയിലൂടെ തൊഴിയൂരിൽ വീണ്ടും വേൾഡ് കപ്പ് ആവേശം നിറയുമെന്ന് ആരാധകർ പറയുന്നു.




Comments