top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
All Posts


വൈലത്തൂർ അബ്ദുൽ കാദർഹാജി അബലായിൽ എന്നവർ മരണപ്പെട്ടു.
വൈലത്തൂർ പരേതനായ കൊമ്പത്ത് ആലി അഹമ്മദ് മകൻ മണ്ണൂരയിൽ അബ്ദുൽ കാദർഹാജി ( അബലായിൽ) എന്നവർ മരണപ്പെട്ടു. വളരെ ചെറുപ്രായത്തിൽ തന്നെ വൈലത്തൂരിലെ മത, സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്തെല്ലാം നിറഞ്ഞു നിൽക്കുകയും ഗൾഫിൽ പ്രവാസജീവിതം നയിക്കുകയും ശേഷം നാട്ടിൽ കച്ചവടം നയിച്ചിരുന്നു. ഒരുപാട് സുഹൃദ്ബന്ധങ്ങളുള്ള അദ്ദേഹം കുവൈറ്റ് കെഎംസിസി, വടക്കേകാട് ഗ്ലോബൽ കെഎംസിസി നേതാവ് അബ്ദുൽ റഹ്മാൻ അമ്പലായിൽ ( അല്ലാമു )ന്റെ ജേഷ്ഠസഹോദരനാണ്.

Admin
Apr 271 min read
പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ടു.
തൊഴിയൂർ മാളിയേക്കൽ പടിക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലം വീട്ടിൽ അബ്ദു ഹാജിയുടെ മകൻ പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. കബറടക്കം: നാളെ, 26 ഞായറാഴ്ച രാവിലെ 9 മണിക്ക് പലേമാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Admin
Apr 251 min read


പെരുമ്പിലാവിൽ ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി
പെരുമ്പിലാവിന്റെ പുതിയ ലാൻഡ്മാർക്കായി ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി. ഷോപ്പിംഗ്, ഫുഡ് കോർട്ട്, എന്റർടെയിൻമെന്റ്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെ ഒരൊറ്റ കേന്ദ്രത്തിൽ കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാവുന്ന പുതിയ ഇടമായാണ് മാൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പിലാവ് ടൗണിൽ NH 17 സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൽക്കൺ മാളിൽ 20-ൽ അധികം ബ്രാൻഡുകൾ, ഹൈപ്പർമാർക്കറ്റ്, ഫുഡ് ഔട്ട്ലെറ്റുകൾ, മൾട്ടിപ്ലക്സ് സിനിമാ സൗകര്യം എന്നിവയും ഉൾപ്പെടുന്നു. മാളിന്റെ പ്രവർത്തനം പെരുമ്പിലാവിനും സമീപ പ്രദേശങ്

Backer Shoot Ads
Apr 251 min read


തൊഴിയൂരിൽ എലിപ്പനി സ്ഥിരീകരണം: ജലാശയത്തിൽ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്
തൊഴിയൂർ: ഗുരുവായൂർ നഗരസഭ വാർഡ് ഒന്നിലെ വയോജന പാർക്കിന് സമീപമുള്ള തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയ എട്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ വടക്കേക്കാട് പഞ്ചായത്തിൽ നിന്നുള്ളവരാണ്. രണ്ട് ദിവസം മുമ്പാണ് ഇവർ തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയത്. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസ്തുത ജലാശയത്തിൽ ആരും ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദേ

Admin
Apr 211 min read


തൊഴിയൂരിൽ നിന്ന് സാഹിത്യലോകത്തേക്ക് പുതിയ സൃഷ്ടി: “വള്ളിക്കെട്ടുകൾ” കവിതാ സമാഹാരം
തൊഴിയൂർ സ്വദേശിയും നമ്മുടെ പ്രിയ സുഹൃത്തുമായ നൗഫൽ തൊഴിയൂർ രചിച്ച “വള്ളിക്കെട്ടുകൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2026 ഏപ്രിൽ 30-ന് വൈകിട്ട് 4 മണിക്ക് നടക്കും. മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജീവിതാനുഭവങ്ങളും ചിന്തകളും കവിതകളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 📍 വേദി: മുനിസിപ്പൽ ലൈബ്രറി ഹാൾ, കിഴക്കേ നട , ഗുരുവായൂർ 🕓 സമയം: വൈകിട്ട് 4 മണി

Savad Zest
Apr 211 min read


തൊഴിയൂരിൽ നിന്നും ഒരു കുളം പിടിത്തം 📹 മുസ്തഫ ഷകീർ
മിലാനയുടെ നേതൃത്വത്തിൽ തൊഴിയൂരിൽ കണ്ണാകുളം പിടിത്തം നാട്ടുഭാവം നിറഞ്ഞൊരു മനോഹര കാഴ്ച

Musthafa Shakeer
Apr 211 min read


പൂക്കോട് വഴിയോര വിപണി ഇന്ന് ; കർഷക ഉത്പന്നങ്ങൾ നേരിട്ട് ലഭ്യം
പൂക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി ഇക്കോ ഷോപ്പ് പദ്ധതിയുടെ ഭാഗമായി, കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി, ഫലവർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി “പൂക്കോട് വഴിയോര വിപണി” സംഘടിപ്പിക്കുന്നു. 📅 തീയതി: 21-04-2026 (ചൊവ്വ) ⏰ സമയം: രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ 📍 സ്ഥലം: തമ്പുരാൻപടി സൊസൈറ്റിക്ക് സമീപം വിപണിയിൽ വിവിധ തരം പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ലഭ്യമാകും. ചേന, വഴുതന, മുളക്, പയർ, വെണ്ട, കുമ്പളം, വെള്ളരി

Shukoor Sunena
Apr 211 min read


തൊഴിയൂരിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും - KSEB അറിയിപ്
തൊഴിയൂർ. ബിഗ് ബസാർ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ 21-04-2026 രാവിലെ 11:00 മുതൽ ഉച്ചക്ക് 05:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: മുഖമൂടിമുക്ക് ന്യൂ വേൾഡ് മാളിയേക്കൽ പടി സുനേന നഗർ പാലേമാവ് പള്ളി PKB കളരി ICA കോളേജ് ചിറക്കൽ ടെമ്പിൾ കപ്പിയൂർ കോട്ടേഴ്സ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് ഈ സമയത്ത് വൈദ്യുതി വിതരണം നിർത്തിവെക്കുന്നത്. ജോലി പൂർത്തിയായാൽ മറ്റ് മുന്നറിയിപ്പുകൾ കൂടാതെ ലൈൻ വീണ്ടും ചാർജ് ചെയ്യുന്നതായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
Abdul Malik Mohammed
Apr 201 min read


സുനേനഗർ മന്നാംകുളം റോഡിൽ വെള്ളവിതരണം തടസ്സപ്പെട്ടു; പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടു
തൊഴിയൂരിലെ സുനേ നഗർ മന്നാംകുളം റോഡിൽ ഗ്യാസ് പൈപ്പ് വർക് നടക്കുന്നതിനിടയിൽ വാട്ടർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പൈപ്പ് വെള്ള വിതരണം തടസ്സപ്പെട്ടു. തുടർന്ന് വാർഡ് കൗൺസിലർ ഷബാന ഷമീർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടതായി അറിയിച്ചു. എത്രയും വേഗത്തിൽ വെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

Backer Shoot Ads
Apr 201 min read


തൊഴിയൂരിലെ ചില പുതിയ ചിത്രങ്ങൾ 📸
👆🏻സുനേന നഗർ തൊഴിയൂർ 👆🏻ദാറു:റഹ്മ യതീംഖാന തൊഴിയൂർ 👆🏻ഇഹ് യാഹുൽ ഇസ്ലാം മദ്രസ തൊഴിയൂർ 👆🏻 എ എം ൽ പി സ്കൂൾ തൊഴിയൂർ 👆🏻സെന്റ്ജോർജ് ഹൈസ്കൂൾ തൊഴിയൂർ 👆🏻 പലേമാവ് ജുമാ മസ്ജിദ് തൊഴിയൂർ 👆🏻മലബാർ സ്വാതന്ത്ര സുറിയാനി സഭ തൊഴിയൂർ 👆🏻മുഹ്യുസിന്ന മസ്ജിദ് പിള്ളക്കാട് സി എം യു പി സ്കൂൾ തൊഴിയൂർ 👆🏻ആവേൻ ഭഗവതി ക്ഷേത്രം തൊഴിയൂർ 👆🏻താഴിശ്ശേരി ചുള്ളിയിൽ ഭഗവതി ക്ഷേത്രം തൊഴിയൂർ
Abdul Malik Mohammed
Apr 201 min read


തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേന ശേഖരണം ഇന്നും നാളെയും
തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം 19 ശനി 20 ഞായർ ദിവസങ്ങളിൽ നടത്തുന്നതാണ്. പ്ലാസ്റ്റിക്, മാലിന്യത്തിനൊപ്പം ലോഹങ്ങൾ, തെർമോകോൾ, ചിരട്ട തുടങ്ങിയ വസ്തുക്കളും ശേഖരിക്കും. വാർഡിലെ എല്ലാ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും മാലിന്യങ്ങൾ തരംതിരിച്ച് തയ്യാറാക്കി നൽകണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

Shukoor Sunena
Apr 181 min read


പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി.
തൊഴിയൂർ സുനേന നഗറിന് പടിഞ്ഞാറ് ഭാഗം പി.കെ.ബി കളരി റോഡിൽ താമസിക്കുന്ന പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി. ഫൈസൽ, സാദിഖ് എന്നിവരുടെ പിതാവും, തയ്യിലയിൽ മുഹമ്മദ് കുട്ടി, മമ്മു ഹാജി എന്നിവരുടെ അളിയനുമാണ്. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പാലേമാവ് പള്ളി കബർസ്ഥാനിൽ നടക്കുന്നതാണ്.

Shukoor Sunena
Apr 171 min read


ഇന്ന് നമ്മുടെ തൊഴിയൂർ.കോം വാട്സാപ്പ് ഗ്രൂപ്പിന്റെ 11-ാം വാർഷികം
കാലം മാറി… ലോകം മാറി… പക്ഷേ, നമ്മളെ തമ്മിൽ ബന്ധിപ്പികുന്ന ഈ ഗ്രൂപ്പ് ഇന്നും അതേ സ്നേഹത്തോടെ തുടരുന്നു… ചെറിയൊരു തുടക്കത്തിൽ നിന്ന് ഇന്ന്, നമ്മുടെ നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും, സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു വിലപ്പെട്ട ഇടമായി മാറിയിരിക്കുന്നു ഇത് വെറും ഒരു WhatsApp ഗ്രൂപ്പല്ല… നമ്മുടെ നാടിനെ ചേർത്ത് നിർത്തുന്ന ഒരു ബന്ധം ആണ് ഇത്രയും വർഷം ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

Admin
Apr 161 min read


തൊഴിയൂരിൽ ബൈക്ക് അപകടം: യാത്രക്കാരനായ യുവാവ് മരിച്ചു.
തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വടക്കേക്കാട് എടക്കര റോഡിലെ ചന്തനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദിൽഷാദിനെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Abdul Malik Mohammed
Apr 151 min read


🌼 വിഷു ആശംസകൾ – തൊഴിയൂർ.കോം 🌼
സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പുതുവത്സരത്തിന്റെ തുടക്കമാണ് വിഷു. ഈ വിഷു ദിനം ഓരോരുത്തരുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകളും നേട്ടങ്ങളും നിറഞ്ഞിരിക്കട്ടെ. കണിക്കാഴ്ചയുടെ പ്രകാശം പോലെ നമ്മുടെ ജീവിതങ്ങളിലും വിജയത്തിന്റെ വെളിച്ചം നിറയട്ടെ. നമ്മുടെ പ്രിയപ്പെട്ട തൊഴിയൂരിലെ എല്ലാ നാട്ടുകാർക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ പ്രവാസികൾക്കും Thozhiyoor.com-ന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. 💛 👉 “നമ്മുടെ തൊഴിയൂർ… ഇനി വിരൽത്തുമ്പിൽ” നാട്ടിലെ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ

Admin
Apr 141 min read


വടക്കൻ മാത്തപ്പന്റെ മകൻ ജോൺസൺ നിര്യാതനായി
തൊഴിയൂർ ഇടവകാംഗമായ വടക്കൻ മാത്തപ്പന്റെ മകൻ ജോൺസൺ (65) നിര്യാതനായി. ഇപ്പോൾ ഭൗതിക ശരീരം അടുപ്പുട്ടി മലങ്കര ആശുപത്രിയുടെ മുൻവശത്തുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. ശവസംസ്കാര ശുശ്രൂഷയുടെ സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രിയ സഹോദരന്റെ നിര്യാണത്തിൽ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവകയുടെ ആദരാഞ്ജലികളും അനുശോചനവും രേഖപ്പെടുത്തി.

Shukoor Sunena
Apr 141 min read


അംബേദ്കർ ജയന്തി
ഇന്ന്, ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയും സാമൂഹ്യനീതിയുടെ ശബ്ദവുമായ B. R. Ambedkar ന്റെ ജന്മദിനമാണ്. “വിദ്യാഭ്യാസം നേടുക, സംഘടിതരാകുക, പ്രക്ഷോഭിക്കുക” എന്ന സന്ദേശത്തിലൂടെ ഒരു സമൂഹത്തെ തന്നെ ഉണർത്തിയ മഹാനായ നേതാവാണ് അംബേദ്കർ. അവകാശങ്ങൾക്കായി പോരാടാനും, സമത്വത്തിനായി നിലകൊള്ളാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ജാതിയും അനീതിയും വിവേചനവും ഇല്ലാത്ത ഒരു സമൂഹം എന്ന സ്വപ്നം കണ്ട അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഓരോരുത്തർക്കും വഴികാട്ടിയാണ്. അറിവും ധൈര്യവും മനുഷ്യസ്നേഹവും ഒരുമിച്ചാൽ സമൂഹം മാറ്റാം എ

Admin
Apr 141 min read


വെലത്തൂർ പള്ളിയിൽ 144-ാമത് സംയുക്ത തിരുനാൾ ആഘോഷിക്കുന്നു
വെലത്തൂർ: ചരിത്രപ്രസിദ്ധമായ വെലത്തൂർ വിശുദ്ധ കുര്യാക്കോസ് സഹദായുടെ കത്തോലിക്കാ ദേവാലയത്തിൽ 144-ാമത് സംയുക്ത തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഏപ്രിൽ 12, 13, 14 തീയതികളിലായാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് വിവിധ ആരാധനാ കർമ്മങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Abdul Malik Mohammed
Apr 131 min read


തൊഴിയൂരിൽ നിന്ന് ഉയരുന്ന പ്രകൃതിസൗന്ദര്യത്തിന്റെ ഒരു പുതിയ പേര് – Tamalika
തൊഴിയൂരിന്റെ മണ്ണിൽ നിന്ന് വീണ്ടും ഒരു അഭിമാനകരമായ സംരംഭം കൂടി ഉയർന്ന് വരുന്നു. റംസിയ മുസ്തഫ എന്ന യുവ സംരംഭക, പ്രകൃതിദത്തമായ ബ്യൂട്ടി ഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. “Tamalika” എന്ന ബ്രാൻഡിന്റെ കീഴിൽ, Hair Oil, Body Oil, Organic Shampoo, Organic Soap, Lip Balm, Mehandi തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരത്തിൽ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്നു. ഇവയുടെ പ്രത്യേകത: 👉 100% Natural Ingredients 👉 Chemical-Free തയ്യാറാക്കൽ 👉 സുരക്ഷിതവും ആരോഗ്യകരവുമായ ഉപയോഗം 👉 പാരമ്പര്യ

Musthafa Shakeer
Apr 131 min read


നയാര പെട്രോൾ പമ്പ് പ്രവർത്തന സമയത്തിൽ താൽകാലിക മാറ്റം.
തൊഴിയൂർ നമ്പീശൻപടി പ്രദേശത്ത് പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിന്റെ പ്രവർത്തന സമയത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. പുതിയ സമയക്രമപ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പ് പ്രവർത്തിക്കൂ. അടുത്ത അറിയിപ്പ് വരുന്നത് വരെ രാത്രി സേവനം ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, നിലവിൽ കാർഡ് അല്ലെങ്കിൽ UPI പേയ്മെന്റുകൾ സ്വീകരിക്കുന്നതല്ല. ക്യാഷ് വഴിയുള്ള ഇടപാടുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങൾ കമ്പനിയുടെ പ്രവർത്തനത്തെ

Savad Zest
Apr 131 min read
bottom of page
