top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
തൊഴിയൂർ വാർത്തകൾ


മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി
തൊഴിയൂർ മുഖമൂടിമുക്ക് മിഖായേൽ ഓയിൽ മില്ലിന് സമീപം താമസിക്കുന്ന തിയ്യതയിൽ ചെക്കു മകൻ മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി. കബറടക്കം നാളെ (ശനിയാഴ്ച) രാവിലെ 9:00 മണിക്ക് പാലേമാവ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.
Admin
11 hours ago1 min read


മന്നലാംകുന്ന് ജുമാഅത്ത് പള്ളി മുൻ ഖത്തീബ് എം. കെ. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നിര്യാതനായി
മന്നലാംകുന്ന് ജുമാഅത്ത് പള്ളി മുൻ ഖത്തീബായിരുന്ന എം. കെ. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നിര്യാതനായി. തൊഴിയൂർ ചെറുതോട്ടുപുറത്ത് മുസ്തഫ, നൗഷാദ്, ഇസ്മായിൽ എന്നിവരുടെ അളിയന്റെ ഉപ്പ കൂടിയാണ് പരേതൻ.
Ismayil Thozhiyoor
Jun 291 min read


സെൻസസ് 2027: സ്വയം വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ അവസരം
തൊഴിയൂർ: രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027-ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ജൂൺ 16 മുതൽ 30 വരെ Self Enumeration (സ്വയം കണക്കെടുപ്പ്) നടത്താൻ അവസരമൊരുക്കിയിട്ടുണ്ട്. https://se.census.gov.in എന്ന വെബ് പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് OTP വെരിഫിക്കേഷൻ പൂർത്തിയാക്കണം. തുടർന്ന് പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം രേഖപ്പെടുത്തി ആവശ്യമായ വിവരങ
Admin
Jun 281 min read


ആദരാഞ്ജലികൾ ചന്ദ്രൻ തീയ്യത്ത് അന്തരിച്ചു.
തൊഴിയൂർ: തൊഴിയൂർ പൂക്കോട് വില്ലേജ് ഓഫീസിന് പുറകിൽ താമസിക്കുന്ന ചന്ദ്രൻ തീയ്യത്ത് അന്തരിച്ചു. കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
Sahal Cooper
Jun 251 min read


SSLC-പ്ലസ് ടു വിജയികളെ ഇന്ന് ആദരിക്കും
ഗുരുവായൂർ നഗരസഭ വാർഡ് 1 (തൊഴിയൂർ) പരിധിയിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആദരിക്കലും ഇന്ന് (ജൂൺ 21) രാവിലെ 10.30ന് ആരോഗ്യ ഉപകേന്ദ്രത്തിൽ നടക്കും. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീമതി ഷബ്ന ഷെമീറിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തും. വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക
Shukoor Sunena
Jun 211 min read


തൊഴിയൂരിന്റെ സജീവ സാന്നിധ്യമായിരുന്ന രാജേട്ടന് ആദരാഞ്ജലികൾ
നമ്മുടെ നാടിന്റെ ആഘോഷങ്ങളിലും, വിവാഹ ചടങ്ങുകളിലും, സാമൂഹിക-സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്ന പ്രിയപ്പെട്ട രാജേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. എപ്പോഴും പുഞ്ചിരിയോടെ എല്ലാവരോടും ഇടപഴകുകയും, നാടിന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുപോലെ പങ്കുചേരുകയും ചെയ്തിരുന്ന രാജേട്ടന്റെ വേർപാട് തൊഴിയൂരിന് തീരാനഷ്ടമാണ്.
Admin
Jun 191 min read


തൊഴിയൂരിൽ ലോകകപ്പ് ഫാൻസ് ഷോ 2026
കാൽപന്ത് കളിയുടെ ആവേശവും ആരവവും ആഘോഷമാക്കാൻ തൊഴിയൂർ ഫുട്ബോൾ ആരാധകർ അണിയിച്ചൊരുക്കുന്ന “ലോകകപ്പ് ഫാൻസ് ഷോ 2026” ഇന്ന് ജൂൺ 7 സുനേന നഗറിൽ നടക്കും. വൈകിട്ട് 4:30ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്സി ധരിച്ച് എത്തി പരിപാടി കൂടുതൽ വർണാഭമാക്കണമെന്ന് സംഘാടകർ അറിയിച്ചു. 📍 സ്ഥലം: സുനേന നഗർ, തൊഴിയൂർ ⏰ സമയം: വൈകിട്ട് 4:30
Shukoor Sunena
Jun 71 min read


തൊഴിയൂരിൽ വേൾഡ് കപ്പ് ആരവങ്ങൾ തുടങ്ങി!
തൊഴിയൂരിൽ ഫുട്ബോൾ ആവേശം വീണ്ടും ഉയരുകയാണ്. ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തി ആരാധകർ വേൾഡ് കപ്പ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ആരാധകർ തങ്ങളുടെ പ്രിയ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് ആവേശം പ്രകടിപ്പിച്ചു. കൈരളി പാടശേഖര പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്ന കട്ടൗട്ടുകൾ ഇതിനോടകം തന്നെ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളെ വരവേൽക്കാൻ വിവിധ ആരാധക കൂട്ടായ്മകൾ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഫ
Admin
Jun 51 min read


ഇന്ന് വിവാഹിതരാകുന്നു അൻസാർ ബാസില
തൊഴിയൂർ പൊക്കത്താഴത്ത് (മരക്കാത്ത്) ഉമ്മർ & ഫാത്തിമ ദമ്പതികളുടെ പ്രിയപുത്രൻ അൻസാർ പുതുപൊന്നാനി, എന്ന്തിയഹമദിന്റെ ഹൗസിൽ ഉബൈദ് & സുഹറ ദമ്പതികളുടെ പ്രിയപുത്രി ബാസില ഇൻഷാ അല്ലാഹ് 2026 ജൂൺ 4 വ്യാഴാഴ്ച (1447 ദുൽഹിജ്ജ 18) 💐 വിവാഹിതരാകുന്നു 💐
Admin
Jun 41 min read


തൊഴിയൂരിലെ അങ്കണവാടികളിൽ പ്രവേശനോത്സവം ആഘോഷിച്ചു
പുതിയ അധ്യയന വർഷത്തിന് തുടക്കമിട്ട് തൊഴിയൂരിലെ വിവിധ അങ്കണവാടികളിൽ പ്രവേശനോത്സവം ആഘോഷിച്ചു. വർണാഭമായ ബലൂണുകളും അലങ്കാരങ്ങളും കൊണ്ട് അങ്കണവാടികൾ മനോഹരമായി ഒരുക്കിയിരുന്നു. പുതുതായി എത്തിച്ചേർന്ന കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ച ചടങ്ങിൽ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കെടുത്തു. വിവിധ വാർഡുകളിലെ കൗൺസിലർമാരും പരിപാടികളിൽ സാന്നിധ്യം അറിയിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും കുട്ടികൾക്കായുള്ള വിനോദ പ്രവർത്തനങ്ങളും ചടങ്ങിന് കൂടുതൽ മികവ് പകർന്നു.
Admin
May 311 min read


43 വാർഷത്തെ തപാൽ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിയപ്പെട്ട വാസുദേവേട്ടന് ആശംസകൾ
തൊഴിയൂരിന്റെ സ്വന്തം വാസുദേവേട്ടൻ 43 വർഷത്തെ തപാൽ സേവന ജീവിതത്തിന് ശേഷം വിരമിക്കുന്നു. ജനങ്ങളുമായി സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഇടപെട്ട അദ്ദേഹത്തിന്റെ സേവനം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വർഷങ്ങളോളം കത്തുകളും സന്തോഷവാർത്തകളും ജനങ്ങളിലെത്തിച്ച വാസുദേവേട്ടന്റെ സമർപ്പണത്തിനും ആത്മാർത്ഥ സേവനത്തിനും നന്ദി അറിയിച്ചുകൊണ്ട്, സന്തോഷപൂർണ്ണമായ വിരമിക്കൽ ജീവിതം നേർന്നു തൊഴിയൂർ.കോംന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
Shukoor Sunena
May 281 min read


തൊഴിയൂർ.കോം ന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലിപെരുന്നാൾ കൂടി കടന്നുവരുന്നു. ഈ പുണ്യ ദിനത്തിൽ സമാധാനവും സന്തോഷവും ഐക്യവും ഓരോ കുടുംബങ്ങളിലും നിറഞ്ഞൊഴുകട്ടെ. 🤍 എല്ലാ നാട്ടുകാർക്കും, പ്രവാസികൾക്കും, വായനക്കാർക്കും തൊഴിയൂർ.കോ ന്റെ ഹൃദയം നിറഞ്ഞ ✨ ഈദ് മുബാറക് / ബലിപെരുന്നാൾ ആശംസകൾ ✨ www.thozhiyoor.com
Admin
May 281 min read


🎉പ്ലസ് ടു റിസൾട്ട് തൊഴിയൂരിന് അഭിമാന നേട്ടം 🎉
തൊഴിയൂർ സ്കൂളിനടുത്ത് പ്രദീപിന്റെ മകൾ നിവേദിത ടി പി പ്ലസ് ടു പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ ഫുൾ A+ നേടി മികച്ച വിജയം കൈവരിച്ചു. 🌟 സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തൊഴിയൂരിലെ വിദ്യാർത്ഥിനിയായ നിവേദിതയുടെ ഈ നേട്ടത്തിന് കുടുംബാംഗങ്ങളും അധ്യാപകരും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. 💐 നിവേദിതയ്ക്ക് തൊഴിയൂർ.കോ ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 💐
Shukoor Sunena
May 271 min read


തൊഴിയൂരിൽ SSLC പരീക്ഷയിൽ 100% വിജയ നേട്ടം കൈവരിച്ച സ്കൂളുകളിലെ അധ്യാപകരെ MLA ആദരിച്ചു
2025-2026 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ ഗുരുവായൂർ നഗരസഭ വാർഡ് ഒന്ന് തൊഴിയൂരിലെ St. George Higher Secondary School, Rahmath Higher Secondary School എന്നീ സ്കൂളുകൾ 100% വിജയം കൈവരിച്ചു. ഈ അഭിമാന നേട്ടത്തിന്റെ ഭാഗമായി ബഹു. N. K. Akbar സ്കൂളുകളിലെ അധ്യാപകരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിയൂരിന് അഭിമാനമായി മാറിയ ഈ നേട്ടത്തിന് വിദ്യാ
Shukoor Sunena
May 261 min read


🎉 പ്ലസ് ടു റിസൾട്ട് തൊഴിയൂരിന് അഭിമാന നേട്ടം 🎉
തൊഴിയൂർ പൊക്കത്താഴത്ത് തൻവീർ അഹമ്മദിന്റെ മകൾ നൈറ തൻവീർ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നേടി ഉജ്ജ്വല വിജയം കൈവരിച്ചു. 🌟 കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയായ നൈറ മികച്ച മാർക്കോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കുടുംബാംഗങ്ങളും അധ്യാപകരും നാട്ടുകാരും നൈറയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. 💐 നൈറ തൻവീറിന് തൊഴിയൂർ.കോം ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 💐
Admin
May 261 min read


🎉പ്ലസ് ടു റിസൾട്ട് തൊഴിയൂരിന് അഭിമാന നേട്ടം 🎉
തൊഴിയൂർ പാവുക്കര നൗഷാദിന്റെ മകൾ Neshwa പി. എൻ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ നേടി ഉജ്ജ്വല വിജയം കൈവരിച്ചു. 🌟 ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ നേഷ്വ സയൻസ് വിഭാഗത്തിലാണ് പഠനം പൂർത്തിയാക്കിയത്. മികച്ച ഈ നേട്ടത്തിന് കുടുംബാംഗങ്ങളും അധ്യാപകരും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. 💐 Neshwa ക്ക് തൊഴിയൂർ.കോ ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 💐
Shukoor Sunena
May 261 min read


താഴിശ്ശേരി - അഞ്ഞൂർ റോഡിൽ മരം വീണ് ഗതാഗത തടസം
തൊഴിയൂർ താഴിശ്ശേരി - അഞ്ഞൂർ റോഡിൽ ആയിരംകണ്ണി ട്രാൻസ്ഫോർമറിനടുത്ത് മരം വീണ് റോഡ് ഭാഗികമായി ബ്ലോക്കായിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും, കഴിയുന്നവർ മറ്റ് വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. മരം മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Musthafa Shakeer
May 251 min read


മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് 39ൽ തുടക്കം
തൊഴിയൂർ: മഴക്കാല രോഗങ്ങൾക്കും വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും മുൻകരുതലായി വാർഡ് 39ൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡ് കൗൺസിലർ ബഷീർ പൂക്കോട് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ജീഷ്മ സുജിത്ത്, ADS ചെയർപേഴ്സൺ റാബിയ ജലീൽ, ആശാവർക്കർ ശാന്തകുമാരി എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെയും വനിതാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ പ്രദേശത്തെ വഴികളും പരിസരങ്ങളും ശുചീകരിച്ചു.
Admin
May 241 min read


നമ്മുടെ നാട് ലഹരി വിമുക്തമാക്കാൻ നമുക്കും ഭാഗമാകാം ‘ഓപ്പറേഷൻ തൂഫാൻ'
കേരളത്തിൽ വ്യാപകമായി പടർന്നു പിടിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി സർക്കാർ ജൂൺ 1 മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan – The Narco Hunt) ആരംഭിക്കുകയാണ്. മെത്താംഫെറ്റമിൻ, MDMA, LSD, എക്സ്റ്റസി പോലുള്ള സിന്തറ്റിക് ഡ്രഗുകളും കഞ്ചാവ്, ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മയക്കുമരുന്നുകളും സമൂഹത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ, ലഹരി മാഫിയയുടെ വേരറുക്കുകയാണ് ‘ഓപ്പറേഷൻ തൂഫാൻ’ ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ സ്കൂൾ-കോളേജ് പരിസരങ്ങൾ ഉൾപ്പെടെ ഗ്രാമപ്രദേശ
Admin
May 231 min read


ഗുരുവായൂർ നഗരസഭ ഒന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഗുരുവായൂർ നഗരസഭ ഒന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ നിർവഹിച്ചു. ആരോഗ്യ വിഭാഗം പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ അധ്യാപകർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ തടയുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
Shukoor Sunena
May 231 min read


ഇന്ന് വിവാഹിതരാകുന്നു സിയാദ് & ഹർഷാന
തൊഴിയൂർ ഉണ്ണികണ്ടത്ത് പരീകുട്ടി & ഫലീല പരീകുട്ടി ദമ്പതികളുടെ പ്രിയപുത്രൻ സിയാദ് പുതുപൊന്നാനി നാലംകല്ല് അലിയമാക്കനകത്ത് ഹൗസിൽ ഹംസ & ഹഫ്സ ഹംസ ദമ്പതികളുടെ പ്രിയപുത്രി ഹർഷാന ഇന്ന് (മേയ് 23, 2026 ശനിയാഴ്ച) വിവാഹിതരാകുന്നു. 💐
Admin
May 221 min read


താഴിശ്ശേരി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
തൊഴിയൂർ: സുനേന നഗറിൽ നിന്നും താഴിശ്ശേരി റോഡിൽ, ചുള്ളി റോഡിന് സമീപം നടക്കുന്ന കൾവർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി വാർഡ് കൗൺസിലർ അറിയിച്ചു. നിലവിൽ കാറുകൾക്കും ചെറിയ വാഹനങ്ങൾക്കും റോഡിലൂടെ കടന്നുപോകാനാകുന്ന സാഹചര്യമാണുള്ളത്.
Admin
May 221 min read


പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് ഞായറാഴ്ച കപ്പിയൂർ സ്കൂളിൽ
SSLC / CBSE 10-ാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്ലസ് വൺ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി വാർഡ് 39 കപ്പിയൂർ Help Desk സംഘടിപ്പിക്കുന്നു. 2026 മെയ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് കപ്പിയൂർ സ്കൂളിൽ വെച്ചാണ് ഹെൽപ് ഡെസ്ക് നടക്കുന്നത്. പ്ലസ് വൺ അപേക്ഷ നൽകുമ്പോൾ കൈവശം വേേണ്ട രേഖകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സീറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ച് വിശദമായ സഹായവും നിർദേശങ്ങളും നൽകും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അവസരം...
Admin
May 211 min read


തൊഴിയൂരിന് അഭിമാനമായി എസ്.എസ്.എൽ.സി വിജയം; അധ്യാപകരെ ആദരിച്ചു
2025-2026 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച തൊഴിയൂരിലെ St. George Higher Secondary School, Rahmath Higher Secondary School എന്നീ സ്കൂളുകളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വാർഡ് ഒന്നിലെ കൗൺസിലർ ഷബാന ഷമീർ തൊഴിയൂരിലെ രണ്ട് സ്കൂളുകളിലെയും അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ Shahina M. A., Sunitha Soman എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ മികച്ച വിജയം വിദ്യാഭ്യാസ
Shukoor Sunena
May 191 min read


തൊഴിയൂരിൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
തൊഴിയൂർ ചുള്ളിയിൽ അമ്പലത്തിന് സമീപത്തെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പിനെ സിവിൽ ഡിഫെൻസ് സേനാംഗം പ്രബീഷ് സുരക്ഷിതമായി പിടികൂടുകയായിരുന്നു. കോഴിക്കൂട്ടിൽ ഉണ്ടായിരുന്ന ഏകദേശം അഞ്ച് കോഴികളെ പാമ്പ് കൊന്നതായാണ് വിവരം. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പ്രബീഷ് പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറും.
Prabeesh
May 151 min read


തൊഴിയൂർ മണ്ണാംകുളം റോഡ് താത്കാലികമായി അടക്കും
നാളെ (15/05/2026) മുതൽ തൊഴിയൂർ സുനേന നഗറിൽ നിന്നും മണ്ണാങ്കുളം റോഡിൽ (PKB റോഡിന് സമീപം) കൾവർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് റോഡ് താൽക്കാലികമായി അടച്ചിടുന്നതായിരിക്കും. അതിനാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ കഴിയുന്നതും മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.
Shukoor Sunena
May 141 min read


തൊഴിയൂർ സുനേന നഗറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
ഇന്ന് പുലർച്ചെ 12:25 ഓടെ തൊഴിയൂർ സുനേന നഗറിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പിള്ളക്കാട് നാലകത്ത് റഫീഖിന്റെ മകൻ റിഹാൻ (17), താഴിശ്ശേരി ഇടവന വീട്ടിൽ ജയപ്രകാശന്റെ മകൻ ഗോപികൃഷ്ണൻ (22) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ആദ്യം കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് റിഹാനെ ഗുരുതര പരിക്കിനെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Sahal Cooper
May 131 min read


തൊഴിയൂരിന്റെ സുരക്ഷക്ക് കരുതലായി; സുനേന നഗറിൽ സിസിടിവി ക്യാമറ ആദ്യ ഘട്ടം പൂർത്തിയായി.
തൊഴിയൂർ.കോം സുനേന നഗറിൽ നടപ്പിലാക്കുന്ന സിസിടിവി ക്യാമറ പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. തൊഴിയൂരിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാന റോഡുകളും പരിസര പ്രദേശങ്ങളും നിരീക്ഷിക്കുന്ന രീതിയിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ, മോഷണങ്ങൾ ഉൾപ്പെടെയുള്ള അനാവശ്യ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തുടർ പ്രവർത്തനങ്ങളു
Admin
May 101 min read


🚨 ലോറി താഴ്ന്നു ഗതാഗതം തടസ്സപ്പെട്ടു 🚨
തൊഴിയൂർ മാളിയേക്കൽ പടിയിൽ നിന്നും കച്ചേരിപ്പടി ഭാഗത്തേക്ക് പോകുന്ന റോഡിൽ പഴയ എം.സി മൂവിസിന് സമീപം ലോറി റോഡിൽ താഴ്ന്ന് കുടുങ്ങിയതിനാൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള യാത്ര ഇപ്പോൾ സാധ്യമല്ലാത്തതിനാൽ വാഹനയാത്രികർ നിർബന്ധമായും മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Savad Zest
May 101 min read


സുനേന നഗറിൽ അപകടാവസ്ഥയിലായിരുന്ന കുഴി മൂടി
സുനേന നഗർ: ശക്തമായ മഴയെ തുടർന്ന് സുനേന നഗറിൽ അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാർ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ തന്നെ അധികൃതർ സ്ഥലത്തെത്തി കുഴി മൂടി പ്രശ്നം പരിഹരിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി സമയബന്ധിതമായി നടപടി സ്വീകരിച്ചതിൽ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് നന്ദി അറിയിച്ചു.
Admin
May 101 min read


തലകറങ്ങി കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
തൊഴിയൂർ തലയങ്ങാട്ടിരി സ്വദേശിനിയായ തങ്കമണി (74) തലകറങ്ങി കിണറ്റിൽ വീണ സംഭവത്തിൽ, നാട്ടുകാരുടെയും തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകരുടെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ഉടൻ തന്നെ വയോധികയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Admin
May 91 min read


തൊഴിയൂർ താഴിശ്ശേരി റോഡിൽ കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാൽ റോഡ് തടസപ്പെടും
തൊഴിയൂർ: നാളെ (07/05/2026) മുതൽ സുനേന നഗറിൽ നിന്നും താഴിശ്ശേരി റോഡിൽ, ചുള്ളി റോഡിന് സമീപം കൾവർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാമെന്നതിനാൽ നാട്ടുകാരും യാത്രക്കാരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
Shukoor Sunena
May 61 min read


ദാഹമകറ്റാൻ തണലൊരുക്കി 'ഓർമ്മകളുടെ കൂട്ടിക്കാലം'സൗജന്യ സംഭാര വിതരണത്തിന് നാളെ തുടക്കം
Ormakalude Kuttikkalam
Shukoor Sunena
May 11 min read


പാലേമാവ് പള്ളിയുടെ പരിസരത്ത് വാട്ടർ കൂളർ സ്ഥാപിച്ചു.
തൊഴിയൂർ ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം, പൊതുജനങ്ങൾക്ക് വെള്ളം കുടിക്കാൻ സൗകര്യമൊരുക്കുന്നതിനായി പാലേമാവ് പള്ളിയുടെ പരിസരത്ത് വാട്ടർ കൂളർ സ്ഥാപിച്ചു. കൂളറിന്റെ സ്ഥാപനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇന്ന് 01 മെയ് 2026 ജുമുഅ നമസ്കാരത്തിന് ശേഷം മഹല്ല് നിവാസികൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നതാണ്. ഈ സേവനപ്രവർത്തനം നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Admin
May 11 min read


മത്രംകോട് മുഹമ്മദ് കുട്ടി (മഞ്ഞാക്ക) എന്നവർ അന്തരിച്ചു.
തൊഴിയൂർ സലഫി മസ്ജിദിന് പടിഞ്ഞാറ് വശം താമസിക്കുന്ന മത്രംകോട് മുഹമ്മദ് കുട്ടി (മഞ്ഞാക്ക) അന്തരിച്ചു. ഖബറടക്കം ഇന്ന് 01 മെയ് 2026 വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി 11 മണിക്ക് പാലേമാവ് പള്ളി ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
Admin
May 11 min read


ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടി.
തൊഴിയൂർ: 2026 ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5, 2026 വരെ നീട്ടിയതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. റേഷൻ കാർഡുടമകൾ ഈ അവസരം ഉപയോഗപ്പെടുത്തി നിർദ്ദിഷ്ട സമയത്തിനുള്ളിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്ന് അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ റേഷൻ കടയുമായി ബന്ധപ്പെടുക.
Shukoor Sunena
Apr 301 min read


കച്ചേരിപ്പടി നിഖിൽ മരണപ്പെട്ടു
തൊഴിയൂർ: കച്ചേരിപ്പടി തെക്കുഭാഗം ചെറ്റിയാട്ടിൽപറമ്പിൽ ചന്ദ്രന്റെ മകൻ നിഖിൽ മരണപ്പെട്ടു. സംസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ആദരാഞ്ജലികൾ
Admin
Apr 291 min read


തൊഴിയൂരിൽ വീട്ടിൽ നിന്നും മരപ്പട്ടികളെ പിടികൂടി
തൊഴിയൂർ മണ്ണംകുളം റോഡിലെ ഒരു വീട്ടിൽ നിന്നാണ് അഞ്ച് മരപ്പട്ടികളെ പിടികൂടിയത്. വീടിന്റെ സീലിംഗിന് മുകളിൽ താമസിച്ചിരുന്ന മരപ്പട്ടികളെ കണ്ട വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. മേൽക്കൂരയും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും, ഇത്തരം ജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അറിയിച്ചു. https://www.instagram.com/reel/DXsHbizE3B5/?igsh=MXdseTc3MW1iZjM1cA==
Backer Shoot Ads
Apr 291 min read


തിരുവളയന്നൂർ HSS-ൽ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപികയുമായ ഏല്ല്യ ടീച്ചർ അന്തരിച്ചു.
തൊഴിയൂർ പരേതനായ വാഴപ്പിള്ളി ചുമ്മാർ (റിട്ട: Indian Air Force)യുടെ ഭാര്യയും, തിരുവളയന്നൂർ HSS-ൽ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപികയുമായ ഏല്ല്യ ടീച്ചർ (90) അന്തരിച്ചു. വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവിതത്തിലും സജീവ സാന്നിധ്യമായിരുന്ന ഏല്ല്യ ടീച്ചറുടെ വേർപാട് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. മൃതസംസ്കാരം 29-04-2026 രാവിലെ 9:30 ന് St. Syriac Church Vailathurയിൽ വെച്ച് നടത്തപ്പെടുന്നതാണ്. കുടുംബാംഗങ്ങൾ ലില്ലി ജോസഫ് ജോസഫ് (വാഴപ്പിള്ളി ഫൈനാൻസ്, വട്ടം പാടം) ആനി ഡേവിഡ് (റിട്ട. അധ്യാപി
Admin
Apr 281 min read


വൈലത്തൂർ അബ്ദുൽ കാദർഹാജി അബലായിൽ എന്നവർ മരണപ്പെട്ടു.
വൈലത്തൂർ പരേതനായ കൊമ്പത്ത് ആലി അഹമ്മദ് മകൻ മണ്ണൂരയിൽ അബ്ദുൽ കാദർഹാജി ( അബലായിൽ) എന്നവർ മരണപ്പെട്ടു. വളരെ ചെറുപ്രായത്തിൽ തന്നെ വൈലത്തൂരിലെ മത, സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്തെല്ലാം നിറഞ്ഞു നിൽക്കുകയും ഗൾഫിൽ പ്രവാസജീവിതം നയിക്കുകയും ശേഷം നാട്ടിൽ കച്ചവടം നയിച്ചിരുന്നു. ഒരുപാട് സുഹൃദ്ബന്ധങ്ങളുള്ള അദ്ദേഹം കുവൈറ്റ് കെഎംസിസി, വടക്കേകാട് ഗ്ലോബൽ കെഎംസിസി നേതാവ് അബ്ദുൽ റഹ്മാൻ അമ്പലായിൽ ( അല്ലാമു )ന്റെ ജേഷ്ഠസഹോദരനാണ്.
Admin
Apr 271 min read
പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ടു.
തൊഴിയൂർ മാളിയേക്കൽ പടിക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലം വീട്ടിൽ അബ്ദു ഹാജിയുടെ മകൻ പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. കബറടക്കം: നാളെ, 26 ഞായറാഴ്ച രാവിലെ 9 മണിക്ക് പലേമാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
Admin
Apr 251 min read


പെരുമ്പിലാവിൽ ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി
പെരുമ്പിലാവിന്റെ പുതിയ ലാൻഡ്മാർക്കായി ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി. ഷോപ്പിംഗ്, ഫുഡ് കോർട്ട്, എന്റർടെയിൻമെന്റ്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെ ഒരൊറ്റ കേന്ദ്രത്തിൽ കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാവുന്ന പുതിയ ഇടമായാണ് മാൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പിലാവ് ടൗണിൽ NH 17 സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൽക്കൺ മാളിൽ 20-ൽ അധികം ബ്രാൻഡുകൾ, ഹൈപ്പർമാർക്കറ്റ്, ഫുഡ് ഔട്ട്ലെറ്റുകൾ, മൾട്ടിപ്ലക്സ് സിനിമാ സൗകര്യം എന്നിവയും ഉൾപ്പെടുന്നു. മാളിന്റെ പ്രവർത്തനം പെരുമ്പിലാവിനും സമീപ പ്രദേശങ്
Backer Shoot Ads
Apr 251 min read


തൊഴിയൂരിൽ എലിപ്പനി സ്ഥിരീകരണം: ജലാശയത്തിൽ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്
തൊഴിയൂർ: ഗുരുവായൂർ നഗരസഭ വാർഡ് ഒന്നിലെ വയോജന പാർക്കിന് സമീപമുള്ള തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയ എട്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ വടക്കേക്കാട് പഞ്ചായത്തിൽ നിന്നുള്ളവരാണ്. രണ്ട് ദിവസം മുമ്പാണ് ഇവർ തോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയത്. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസ്തുത ജലാശയത്തിൽ ആരും ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് കർശനമായി നിർദേ
Admin
Apr 211 min read


തൊഴിയൂരിൽ നിന്ന് സാഹിത്യലോകത്തേക്ക് പുതിയ സൃഷ്ടി: “വള്ളിക്കെട്ടുകൾ” കവിതാ സമാഹാരം
തൊഴിയൂർ സ്വദേശിയും നമ്മുടെ പ്രിയ സുഹൃത്തുമായ നൗഫൽ തൊഴിയൂർ രചിച്ച “വള്ളിക്കെട്ടുകൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2026 ഏപ്രിൽ 30-ന് വൈകിട്ട് 4 മണിക്ക് നടക്കും. മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജീവിതാനുഭവങ്ങളും ചിന്തകളും കവിതകളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 📍 വേദി: മുനിസിപ്പൽ ലൈബ്രറി ഹാൾ, കിഴക്കേ നട , ഗുരുവായൂർ 🕓 സമയം: വൈകിട്ട് 4 മണി
Savad Zest
Apr 211 min read


പൂക്കോട് വഴിയോര വിപണി ഇന്ന് ; കർഷക ഉത്പന്നങ്ങൾ നേരിട്ട് ലഭ്യം
പൂക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി ഇക്കോ ഷോപ്പ് പദ്ധതിയുടെ ഭാഗമായി, കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറി, ഫലവർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി “പൂക്കോട് വഴിയോര വിപണി” സംഘടിപ്പിക്കുന്നു. 📅 തീയതി: 21-04-2026 (ചൊവ്വ) ⏰ സമയം: രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ 📍 സ്ഥലം: തമ്പുരാൻപടി സൊസൈറ്റിക്ക് സമീപം വിപണിയിൽ വിവിധ തരം പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും ലഭ്യമാകും. ചേന, വഴുതന, മുളക്, പയർ, വെണ്ട, കുമ്പളം, വെള്ളരി
Shukoor Sunena
Apr 211 min read


തൊഴിയൂരിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും - KSEB അറിയിപ്
തൊഴിയൂർ. ബിഗ് ബസാർ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ 21-04-2026 രാവിലെ 11:00 മുതൽ ഉച്ചക്ക് 05:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: മുഖമൂടിമുക്ക് ന്യൂ വേൾഡ് മാളിയേക്കൽ പടി സുനേന നഗർ പാലേമാവ് പള്ളി PKB കളരി ICA കോളേജ് ചിറക്കൽ ടെമ്പിൾ കപ്പിയൂർ കോട്ടേഴ്സ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് ഈ സമയത്ത് വൈദ്യുതി വിതരണം നിർത്തിവെക്കുന്നത്. ജോലി പൂർത്തിയായാൽ മറ്റ് മുന്നറിയിപ്പുകൾ കൂടാതെ ലൈൻ വീണ്ടും ചാർജ് ചെയ്യുന്നതായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
Abdul Malik Mohammed
Apr 201 min read


സുനേനഗർ മന്നാംകുളം റോഡിൽ വെള്ളവിതരണം തടസ്സപ്പെട്ടു; പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടു
തൊഴിയൂരിലെ സുനേ നഗർ മന്നാംകുളം റോഡിൽ ഗ്യാസ് പൈപ്പ് വർക് നടക്കുന്നതിനിടയിൽ വാട്ടർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പൈപ്പ് വെള്ള വിതരണം തടസ്സപ്പെട്ടു. തുടർന്ന് വാർഡ് കൗൺസിലർ ഷബാന ഷമീർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടതായി അറിയിച്ചു. എത്രയും വേഗത്തിൽ വെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
Backer Shoot Ads
Apr 201 min read


തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേന ശേഖരണം ഇന്നും നാളെയും
തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം 19 ശനി 20 ഞായർ ദിവസങ്ങളിൽ നടത്തുന്നതാണ്. പ്ലാസ്റ്റിക്, മാലിന്യത്തിനൊപ്പം ലോഹങ്ങൾ, തെർമോകോൾ, ചിരട്ട തുടങ്ങിയ വസ്തുക്കളും ശേഖരിക്കും. വാർഡിലെ എല്ലാ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും മാലിന്യങ്ങൾ തരംതിരിച്ച് തയ്യാറാക്കി നൽകണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
Shukoor Sunena
Apr 181 min read


പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി.
തൊഴിയൂർ സുനേന നഗറിന് പടിഞ്ഞാറ് ഭാഗം പി.കെ.ബി കളരി റോഡിൽ താമസിക്കുന്ന പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി. ഫൈസൽ, സാദിഖ് എന്നിവരുടെ പിതാവും, തയ്യിലയിൽ മുഹമ്മദ് കുട്ടി, മമ്മു ഹാജി എന്നിവരുടെ അളിയനുമാണ്. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പാലേമാവ് പള്ളി കബർസ്ഥാനിൽ നടക്കുന്നതാണ്.
Shukoor Sunena
Apr 171 min read


ഇന്ന് നമ്മുടെ തൊഴിയൂർ.കോം വാട്സാപ്പ് ഗ്രൂപ്പിന്റെ 11-ാം വാർഷികം
കാലം മാറി… ലോകം മാറി… പക്ഷേ, നമ്മളെ തമ്മിൽ ബന്ധിപ്പികുന്ന ഈ ഗ്രൂപ്പ് ഇന്നും അതേ സ്നേഹത്തോടെ തുടരുന്നു… ചെറിയൊരു തുടക്കത്തിൽ നിന്ന് ഇന്ന്, നമ്മുടെ നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും, സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു വിലപ്പെട്ട ഇടമായി മാറിയിരിക്കുന്നു ഇത് വെറും ഒരു WhatsApp ഗ്രൂപ്പല്ല… നമ്മുടെ നാടിനെ ചേർത്ത് നിർത്തുന്ന ഒരു ബന്ധം ആണ് ഇത്രയും വർഷം ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
Admin
Apr 161 min read
bottom of page
